video
play-sharp-fill
തലസ്ഥാനന​ഗരിയിൽ വീണ്ടും ​ഗുണ്ടാ വിളയാട്ടം; വട്ടിയൂർക്കാവിൽ യുവാവിന്റെ കാൽ വെട്ടി ​ഗുണ്ടാസംഘം

തലസ്ഥാനന​ഗരിയിൽ വീണ്ടും ​ഗുണ്ടാ വിളയാട്ടം; വട്ടിയൂർക്കാവിൽ യുവാവിന്റെ കാൽ വെട്ടി ​ഗുണ്ടാസംഘം

സ്വന്തം ലേഖകൻ

വട്ടിയൂര്‍കാവ്: തലസ്ഥാനന​ഗരിയിൽ വീണ്ടും ​ഗുണ്ടാ വിളയാട്ടം. യുവാവിന്‍റെ കാല്‍ വെട്ടി ഗുണ്ടാസംഘം.

കാഞ്ഞിരംപാറ വി.കെ.പി നഗര്‍ സ്വദേശി വിഷ്ണുദേവിന്‍റെ (അച്ചു – 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരംപാറ വി.കെ.പി നഗര്‍ മൈതാനത്ത് വെച്ച്‌ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ആണ് സംഭവം. വി.കെ.പി നഗര്‍ സ്വദേശികളായ അബു, ഭാര്യ സഹോദരന്‍ ബഗന്‍ എന്ന രതീഷ് എന്നിവര്‍ ചേര്‍ന്നാണ് വിഷ്ണുദേവിനെ ആക്രമിച്ചതെന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു.

വൈകുന്നേരം കൂട്ടുകാരോടൊപ്പം കാഞ്ഞിരംപാറയിലെത്തിയ വിഷ്ണുദേവ് അബുവിന്‍റെ മകന്‍ അഭിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സ്ഥലത്തുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു.

ഓടി രക്ഷപ്പെട്ട അഭി വീട്ടിലെത്തി കാര്യം പറയുകയായിരുന്നെന്നും ഇതിനു പിന്നാലെയാണ് അബുവും രതീഷും വെട്ടുകത്തിയുമായി മൈതാനത്ത് എത്തി വിഷ്ണുദേവിന്‍റെ കാലില്‍ വെട്ടിയതെന്നും പറയുന്നു.