ഗുണ്ടാ സംഘാംഗമായ യുവാവിനെ ആർപ്പൂക്കരയിലിട്ട് ആക്രമിച്ചു: ഗുണ്ടാ സംഘാംഗങ്ങളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഗുണ്ടാ സംഘാംഗമായ യുവാവിനെ ആർപ്പൂക്കരയിൽ വച്ച് ആക്രമിച്ച കേസിൽ ഗുണ്ടാ സംഘാംഗങ്ങളായ മൂന്നു പേർ അറസ്റ്റിൽ.
ആർപ്പൂക്കര കുരിശിങ്കൽ എബി ജോർജ് (34) , കുമ്മനത്തിൽ ബിബിൻ വർഗീസ് (34) , ഏറ്റുമാനൂർ തവളക്കുഴി ചുക്കനാലിൽ ജഗൻ ഫിലിപ്പ് ( 39) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അലോട്ടിയുടെ ഗുണ്ടാ സംഘാംഗമാണെന്നാണ് ആരോപിച്ച് ആർപ്പൂക്കര സ്വദേശിയായ ജീമോനെ ജഗൻ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർപ്പൂക്കരയിൽ വച്ചാണ് ഗുണ്ടാ സംഘം ജീമോനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.തുടർന്ന് , ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇവരുടെ രഹസ്യ കേന്ദ്രത്തിൽ നിന്നും പ്രതികളെ പ്രിൻസിപ്പൽ എസ് ഐ പ്രശോഭ് , എ.എസ്.ഐ മനോജ് പി.വി, എസ്.ഐ സജി എം.പി , സുരേഷ് , സെബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.