video
play-sharp-fill
ഗുണ്ടാ,സ്വർണകടത്ത്, മയക്കുമരുന്ന് മാഫിയകൾക്ക് പൂട്ടിടാൻ സംസ്ഥാനത്ത് പ്രത്യേകം സക്വാഡ് വരുന്നു

ഗുണ്ടാ,സ്വർണകടത്ത്, മയക്കുമരുന്ന് മാഫിയകൾക്ക് പൂട്ടിടാൻ സംസ്ഥാനത്ത് പ്രത്യേകം സക്വാഡ് വരുന്നു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗുണ്ടാ,സ്വർണകടത്ത്, മയക്കുമരുന്ന് മാഫിയകൾക്ക് പൂട്ടിടാൻ സംസ്ഥാനത്ത് പ്രത്യേകം സക്വാഡ് രൂപീകരിക്കാന്‍ തീരുമാനം.

എല്ലാ ജില്ലകളിലും രണ്ട് സ്‌ക്വാഡുകള്‍ വീതം രൂപീകരിക്കും. പൊലീസ് മേധാവി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയാണ് സ്‌ക്വാഡിന് നേതൃത്വം നല്‍കുക. എഡിജിപി മനോജ് എബ്രഹാം ആണ് സംസ്ഥാന നോഡല്‍ ഓഫീസര്‍. സ്വര്‍ണക്കടത്ത് തടയാനും പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈംബ്രാഞ്ച് എസ്പിമാരാണ് സ്‌ക്വാഡിന് നേതൃത്വം നല്‍കുക. അതിഥി തൊഴിലാളികളുടെ സാമൂഹിക ഇടപെടലും സ്‌ക്വാഡ് നിരീക്ഷിക്കും. തൊഴിലാളി ക്യാമ്പുകളില്‍ സ്ഥിരം നിരീക്ഷണത്തിന് സംവിധാനം ഒരുക്കും.

കിറ്റെക്‌സില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ പൊലീസ് ജീപ്പ് കത്തിക്കുകയും ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നീക്കം. തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് പൊലീസ് വഹിക്കുമെന്നറിയിച്ചിട്ടുണ്ട്. അതിക്രമത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനകം മുടക്കിയ പണം തിരികെ നല്‍കും