play-sharp-fill
കോട്ടയം ന​ഗരമധ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ ​ഗുണ്ടാ സംഘം കുരുമുളക് സ്‌പ്രേ പ്രയോ​ഗിച്ചു; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർക്ക് നേരെയാണ് ആക്രമണം

കോട്ടയം ന​ഗരമധ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ ​ഗുണ്ടാ സംഘം കുരുമുളക് സ്‌പ്രേ പ്രയോ​ഗിച്ചു; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർക്ക് നേരെയാണ് ആക്രമണം

സ്വന്തം ലേഖകൻ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർമാർക്ക് നേരെ ഗുണ്ടാ ആക്രമണം.

രാത്രിയിൽ ബൈക്കിലെത്തിയ സംഘം ഓട്ടോ ഡ്രൈവർമാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോസ്റ്റാൻഡിലെത്തിയ സംഘം അസഭ്യം പറയുന്നത് ചോദ്യം ചെയ്ത ബിൻഷാദ്, രാജു എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവാതുക്കൽ സ്വദേശികളായ ശ്രീക്കുട്ടൻ, ബാദുഷാ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു.

കുരുമുളക് സ്‌പ്രേ ആക്രമണം നടത്തിയ ശേഷം പ്രതികൾ ബൈക്കിൽ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. ഓട്ടോ ഡ്രൈവർമാർ പിന്നാലെ ഓടി നോക്കിയെങ്കിലും അക്രമികളെ പിടികൂടാൻ സാധിച്ചില്ല.