play-sharp-fill
ഗുണ്ടാ ആക്ട് നടപ്പാക്കുന്നതിൽ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു; കോട്ടയം ജില്ലയിൽ  നിന്ന് 89 പേരെ കാപ്പാ ചുമത്തി തുറങ്കിലടക്കാൻ പൊലീസ് നൽകിയ ശുപാർശകളിൽ 69 ഉം ജില്ലാ കളക്ടർ തള്ളി; 20 ശുപാർശകൾ അംഗീകരിച്ചതിൽ 12 എണ്ണവും ഹൈക്കോടതിയും അഡ്വൈസറി ബോർഡും തള്ളി; നടപ്പിലാക്കിയത് എട്ടെണ്ണം മാത്രം;പിന്നെങ്ങനെ വെട്ടും കൊലയും ഇല്ലാതാകും

ഗുണ്ടാ ആക്ട് നടപ്പാക്കുന്നതിൽ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു; കോട്ടയം ജില്ലയിൽ നിന്ന് 89 പേരെ കാപ്പാ ചുമത്തി തുറങ്കിലടക്കാൻ പൊലീസ് നൽകിയ ശുപാർശകളിൽ 69 ഉം ജില്ലാ കളക്ടർ തള്ളി; 20 ശുപാർശകൾ അംഗീകരിച്ചതിൽ 12 എണ്ണവും ഹൈക്കോടതിയും അഡ്വൈസറി ബോർഡും തള്ളി; നടപ്പിലാക്കിയത് എട്ടെണ്ണം മാത്രം;പിന്നെങ്ങനെ വെട്ടും കൊലയും ഇല്ലാതാകും

സ്വന്തം ലേഖകൻ

കോട്ടയം: ഗുണ്ടാ ആക്ട് നടപ്പാക്കുന്നതിൽ നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു.


2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് 3 പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 89 ശുപാർശകൾ കോട്ടയം ജില്ലാ കളക്ടർക്ക് സമർപ്പിച്ചതിൽ 20 ശുപാർശകളാണ് അംഗീകരിച്ചത്. 69 ശുപാർശകൾ വിവിധ കാരണങ്ങൾ പറഞ്ഞ് ജില്ലാ കളക്ടർമാർ നിരസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുതൽ തടങ്കൽ ഉത്തരവായ 20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 9 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 2 എണ്ണം ഹൈക്കോടതിയും ഒരു കരുതൽ തടങ്കൽ ഉത്തരവ് കേരള സർക്കാരും റദ്ദ് ചെയ്തു.

പോലീസ് സമർപ്പിച്ച 89 ശുപാർശകളിൽ 8 എണ്ണത്തിൽ മാത്രമെ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളു.

പോലീസ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ 90 ശതമാനത്തിലേറെ റിപ്പോര്‍ട്ടുകളിലും വിവിധ കാരണങ്ങളാല്‍ ഫലപ്രദമായ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് 15 പ്രകാരം സഞ്ചാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 78 ശുപാർശകൾ എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് സമർപ്പിച്ചതിൽ 51 ശുപാർശകൾ അംഗീകരിച്ച് സഞ്ചാര നിയന്ത്രണം ഉത്തരവാകുകയും 26 ശുപാർശകൾ നിരസിക്കുകയും, 1 ശുപാർശ റേഞ്ച് ഡി.ഐ.ജിയുടെ പരിഗണനയിലുമാണ്.

സഞ്ചാര നിയന്ത്രണത്തിനു വേണ്ടിയുള്ള 20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച് അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 11 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 1 എണ്ണം ഹൈക്കോടതിയും റദ്ദ് ചെയ്തു. 2018 മുതൽ 2021 വരെ പോലീസ് സമർപ്പിച്ച 78 ശുപാർശകളിൽ 39 എണ്ണത്തിൽ മാത്രമെ സഞ്ചാര നിയന്ത്രണം ഉത്തരവും നടപ്പാക്കിയിട്ടുള്ളു.

നിയമം നടപ്പക്കാതെ ഗുണ്ടകളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ വെട്ടും കുത്തും കുറയില്ല. ഈ നാട് നന്നാകാത്തതിൻ്റെ കാരണവും ഇത് തന്നെ!