ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 80 കടന്നു; തകര്‍ന്ന് വീണത് അഞ്ച് ദിവസം മുന്‍പ് പുതുക്കി പണിതപാലം; അപകടസമയത്ത് പാലത്തിലുണ്ടായിരുന്നത് അഞ്ഞൂറോളം പേര്‍; മരിച്ചതിലേറെയും കുട്ടികളും പ്രായമായവരും; കണ്ണീരണിഞ്ഞ് രാജ്യം..!

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 80 കടന്നു; തകര്‍ന്ന് വീണത് അഞ്ച് ദിവസം മുന്‍പ് പുതുക്കി പണിതപാലം; അപകടസമയത്ത് പാലത്തിലുണ്ടായിരുന്നത് അഞ്ഞൂറോളം പേര്‍; മരിച്ചതിലേറെയും കുട്ടികളും പ്രായമായവരും; കണ്ണീരണിഞ്ഞ് രാജ്യം..!

സ്വന്തം ലേഖകന്‍

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 80 കടന്നു. അപകടത്തില്‍ നിരവധി പേരെ കാണാതാവുകയും പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മച്ഛു നദിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകീട്ട് 6.30ഓടെ തകര്‍ന്നത്. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു.

1879 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാലമാണിത്. 140 വര്‍ഷത്തിലേറെ പഴക്കമുള്ള പാലം സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. അറ്റകുറ്റപ്പണികള്‍ നടത്തി ഇക്കഴിഞ്ഞ 25നാണ് പാലം വീണ്ടും തുറന്ന് കൊടുത്തത്. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലം തകര്‍ന്ന് വീണതില്‍ വന്‍ പ്രതിഷേധം അരങ്ങേറുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാര്‍ തുടങ്ങിയ രക്ഷാ ദൗത്യം പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളെത്തി ഏറ്റെടുത്തു. നേവിയുടെ 50 അംഗ സംഘവും സ്ഥലത്തേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് പ്രാഥമിക വിവരം.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം നല്‍കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവര്‍ മോര്‍ബിയിലെത്തി. രാഷ്ട്രപതി അടക്കം നിരവധി പേര്‍ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി.