ഷാരോൺ കൊലപാതകം; ​ഗ്രീഷ്മയ്ക്കൊപ്പം  അമ്മയ്ക്കും അമ്മാവനും കുരുക്ക് മുറുകുന്നു;  തെളിവ് നശിപ്പിച്ചതിന് ഇരുവരേയും പൊലീസ് പ്രതിചേര്‍ത്തു; അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

ഷാരോൺ കൊലപാതകം; ​ഗ്രീഷ്മയ്ക്കൊപ്പം അമ്മയ്ക്കും അമ്മാവനും കുരുക്ക് മുറുകുന്നു; തെളിവ് നശിപ്പിച്ചതിന് ഇരുവരേയും പൊലീസ് പ്രതിചേര്‍ത്തു; അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്തത്. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.

ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഇവരുുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞദിവസം മുതല്‍ ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവനെയും ചോദ്യം ചെയ്തുവരികയായിരുന്നു. ഷാരോണിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റിയതായി റൂറല്‍ എസ്പി ഡി ശില്‍പ പറഞ്ഞു. സംഭവത്തില്‍ രണ്ട് വനിതാ പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഗായത്രി, സുമ എന്നി പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗ്രീഷ്മ.രാവിലെ എഴരയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടു. ബാത്ത്‌റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു.