“ഗ്രീൻവാലി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ദേവലോകം” ഓണാഘോഷം നടത്തി

“ഗ്രീൻവാലി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ദേവലോകം” ഓണാഘോഷം നടത്തി

സ്വന്തം ലേഖിക

കോട്ടയം: ഗ്രീൻവാലി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ദേവലോകം” ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ദേവലോകത്തുള്ള “12 To 12” പ്ലേസ്റ്റോർ ഗ്രൗണ്ടിൽ വെച്ച് ആഘോഷിച്ചു.

കുട്ടികളും, മുതിർന്നവരും പങ്കെടുത്ത വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. അംഗങ്ങൾക്ക് സന്തോഷപ്രദമായ ഉല്ലാസയാത്രകൾ, വിജ്ഞാന സെമിനാറുകൾ, ജനോപകാരപ്രദമായ ഷേമ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന ഗ്രീൻ വാലി റെസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റ് ഐ സി തമ്പാൻ, സെക്രട്ടറി കോശി മാത്യു, ട്രഷറർ മോഹൻ റോയ് എന്നിവർ നേതൃത്യം വഹിച്ചു. ഓണാലോഷത്തിൻ്റെ ഭാഗമായി ലക്കി ഡ്രോ കൂപ്പൺ വിജയിയെയും പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group