play-sharp-fill
50 വയസോ അതിലധികമോ പിന്നിട്ട ദമ്പതിമാരിൽ അധികവും വിവാഹ മോചനത്തിന് ഒരുങ്ങുന്നു ; ഗ്രേ ഡിവോഴ്സ് എന്ന് സോഷ്യല്‍മീഡിയ ; എ ആർ റഹ്മാൻ-സൈറ ദമ്പതികളെ പോലെ സില്‍വര്‍ സ്പ്ലിറ്റേഴ്സ് കൂടുന്നതായി റിപ്പോര്‍ട്ട് ; എന്താണ് ഗ്രേ ഡിവോഴ്സ്

50 വയസോ അതിലധികമോ പിന്നിട്ട ദമ്പതിമാരിൽ അധികവും വിവാഹ മോചനത്തിന് ഒരുങ്ങുന്നു ; ഗ്രേ ഡിവോഴ്സ് എന്ന് സോഷ്യല്‍മീഡിയ ; എ ആർ റഹ്മാൻ-സൈറ ദമ്പതികളെ പോലെ സില്‍വര്‍ സ്പ്ലിറ്റേഴ്സ് കൂടുന്നതായി റിപ്പോര്‍ട്ട് ; എന്താണ് ഗ്രേ ഡിവോഴ്സ്

സ്വന്തം ലേഖകൻ

മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ റഹ്മാനും ഭാര്യയും തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 57കാരനായ റഹ്മാനും 50കാരിയായ സൈറ ബാനുവും 1995ലായിരുന്നു വിവാഹിതരായത്. ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുമുണ്ട്.

വിവാഹം കഴിഞ്ഞ് 29 വർഷത്തോളം ഒരുമിച്ച്‌ ജീവിച്ച ശേഷം എന്തുകൊണ്ട് പിരിയാൻ തീരുമാനിച്ചുവെന്നാണ് ആരാധകരുടെ ഇടയില്‍ ഉയരുന്ന ചോദ്യം. ഇരുവരുടെയും വേർപിരിയലിനെ ഗ്രേ ഡിവോഴ്സ് എന്നാണ് സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് ഗ്രേ ഡിവോഴ്സ് (GRAY DIVORCE)

50 വയസോ അതിലധികമോ പിന്നിട്ട ദമ്പതിമാർ അവരുടെ ദീർഘകാല ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനെയാണ് ഗ്രേ ഡിവോഴ്സ് എന്ന് വിശേഷിപ്പിക്കുന്നത്. അത്തരം ദമ്പതികളെ സില്‍വർ സ്പ്ലിറ്റേഴ്സ് എന്നും പറയാറുണ്ട്.

അടുത്തിടെ നടന്ന പഠനങ്ങള്‍ പ്രകാരം ദമ്ബതികള്‍ക്കിടയില്‍ ഉയർന്നുവരുന്ന പ്രവണതയാണ് ഗ്രേ ഡിവോഴ്സ്. ദശാബ്ദങ്ങളോളം ഒന്നിച്ച്‌ ജീവിച്ച ശേഷം ഇരുവരും പിരിയാൻ തീരുമാനിക്കുന്നു. 1970 മുതല്‍ ഗ്രേ ഡിവോഴ്സുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അമേരിക്കയില്‍ റിപ്പോർട്ട് ചെയ്ത 40 ശതമാനം ഡിവോഴ്സ് കേസുകളും 50 വയസിന് മുകളിലുള്ളവരുടേതായിരുന്നു. 1990ന് ശേഷം ഗ്രേ ഡിവോഴ്സുകളുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്ക്. 65 വയസിന് ശേഷം പിരിയുന്നവരുടെ എണ്ണം മൂന്നിരട്ടിയായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.