അന്ധവിശ്വാസത്തിൻ്റെ പേരില്‍ വീണ്ടും അരുംകൊല….! ചിത്തിര മാസം ജനിച്ച കുട്ടി ദോഷമെന്ന് ജ്യോതിഷൻ; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തില്‍ മുക്കികൊന്നു; കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലപാതകമെന്ന് മുത്തശ്ശൻ
ചെന്നൈ: അന്ധവിശ്വാസങ്ങളുടെ പേരില്‍ അരുംകൊലകള്‍ നടക്കുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ പലയിടത്തു നിന്നുമായി റിപ്പോർട്ടു ചെയ്യപ്പെടാറുണ്ട്.
മലയാളികള്‍ അരുണാചലില്‍ പോയി ജീവനൊടുക്കിയ സംഭവം അടക്കം രാജ്യത്തെ തന്നെ ഞെട്ടിച്ചിട്ടിരുന്നു. ഇപ്പോഴിതാ അന്ധിവിശ്വാസം കാരണം ഒരു നവജാത ശിശുവിന്റെ ജീവനെടുത്ത ദാരുണ സംഭവത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നു.
ഇവിടെ വില്ലനായി മാറിയത് ജ്യോതിഷനാണ്.
ചിത്തിര മാസം ജനിച്ച കുട്ടി ദോഷമെന്ന് ജ്യോതിഷൻ പറഞ്ഞിന് കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തുകയായിരുന്നു തമിഴ്‌നാട് അരിയല്ലൂരിലാണ് നടുക്കുന്ന സംഭവം. 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുത്തച്ഛൻ വീരമുത്തുവിനെ (58) പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുചിമുറിയില്‍ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.
ചിത്തിര മാസത്തില്‍ ജനിച്ച കുഞ്ഞ് ജീവിച്ചിരിക്കുന്നത് കുടുംബത്തിന് ദോഷമാകുമെന്ന് കരുതിയാണ് കൊലയെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ജ്യോതിഷിയുടെ ഉപദേശപ്രകാരമാണ് കൊലപാതകമെന്നും ഇയാള്‍ സമ്മതിച്ചു. മൂന്നു ദിവസം മുൻപാണ് കുട്ടി മരിക്കുന്നത്. കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുത്തച്ഛനും കുടുംബവും ആവശ്യപ്പെട്ടിരുന്നു.
പൊലീസ് അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുട്ടിയെ മുക്കികൊന്നതായി വ്യക്തമായത്. ജ്യോതിഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജ്യോതിഷി അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാർക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.