കോട്ടയം വൈക്കം തലയോലപ്പറമ്പിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ ​ എസ്.ഐ മരിച്ചു

കോട്ടയം വൈക്കം തലയോലപ്പറമ്പിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ ​ എസ്.ഐ മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ ​ഗ്രേഡ്എ സ്.ഐ മരിച്ചു.

ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെടെമ്പോ ട്രാവലറും കൂട്ടിയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ സജീയെ തെള്ളകം മാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും – പൊതിപാലത്തിനും സമീപമായിരുന്നു അപകടം. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സജീ ഡ്യൂട്ടിയ്ക്കു ശേഷം ബൈക്കില്‍ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തിയ ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ സജിയ്ക്കു ഗുരുതരമായി പരിക്കേറ്റു.

ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ തെള്ളകത്തെ മാതാ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ രാത്രി 11.15 ഓടെ ഇദ്ദേഹം മരിച്ചു.. മൃതദേഹം രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.

ട്രാവലറിന്റെ ഡ്രൈവര്‍ പാലാംകടവ് സ്വദേശി ശ്യാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.