കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാൻ സാധ്യത; അടുത്ത മൂന്ന് വർഷത്തിനകം സർവീസിൽ നിന്നും വിരമിക്കുന്നത് 4,000 പേരെന്ന് കണക്ക് ; നിലവിലെ, പെൻഷൻ ബാധ്യത 29,657 കോടി ;  സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ 2025-26 മുതലുള്ള പെൻഷൻ വിതരണം വീണ്ടും അവതാളത്തിലാകും !

സ്വന്തം ലേഖകൻ  

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം കൂട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. ശമ്പള പരിഷ്കരണം, വർദ്ധിച്ച പെൻഷൻ എന്നിവ കാരണം കെഎസ്ഇബി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

നിലവിൽ, 56 വയസാണ് പെൻഷൻ പ്രായം. 56-ൽ നിന്നും കൂട്ടുന്നത് പഠിക്കാൻ റിയാബ് ചെയർമാൻ അധ്യക്ഷനായുള്ള പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം കൂടുക എന്ന നീക്കത്തിലേക്ക് സർക്കാർ എത്തിയത്. അടുത്ത മൂന്ന് വർഷത്തിനകം 4,000 പേരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.

നിലവിലെ, പെൻഷൻ ബാധ്യത 29,657 കോടി രൂപയാണ്. നിരവധി ആളുകൾ വിരമിക്കുമ്പോൾ, കൃത്യമായ സർക്കാർ ഇടപെടൽ നടന്നില്ലെങ്കിൽ 2025-26 മുതലുള്ള പെൻഷൻ വിതരണം വീണ്ടും പ്രതിസന്ധിയിലാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ഇബിയിൽ സർക്കാർ അനുമതിയില്ലാതെ രണ്ട് തവണ ശമ്പള പരിഷ്കരണം നടത്തിയത് വൻ കടബാധ്യതയ്ക്ക് കാരണമായിട്ടുണ്ട്.

കെഎസ്ഇബിക്ക് പുറമേ, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി തുടങ്ങിയവയുടെ പെൻഷൻ പ്രായപരിധി കൂട്ടുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.