താഴത്തുവടകര ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം; ഉദ്ഘാടനം വ്യാഴാഴ്ച്ച മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും

താഴത്തുവടകര ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം; ഉദ്ഘാടനം വ്യാഴാഴ്ച്ച മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും

സ്വന്തം ലേഖകൻ

പത്തനംതിട്ട: താഴത്തുവടകര ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം.

പൊതുവിദ്യാഭ്യാസ സംരംക്ഷണ യജ്ഞത്തിന്റെ ഭാഗമായ വിദ്യാകിരണം പദ്ധതി പ്രകാരം രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ആധുനിക മന്ദിരത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ക്കൂൾ അങ്കണത്തിൽ കൂടുന്ന പൊതുയോഗവും, ഫലക അനശ്ചാധനവും ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിക്കും.

ആധുനിക സജ്ജീകരണങ്ങളോടെയുള്ള എട്ട് ക്ലാസ് മുറികൾ, നാല് ലാബുകൾ, ലൈബ്രറി റൂം, മൾട്ടിമീഡിയ റൂം, ഓഫീസ്, എച്ച്.എം റും, എട്ട് ടോയിലറ്റുകൾ എന്നിവയടക്കം
9168 ചതുരശ്ര അടി വിസ്തൃതിയിൽ പിഡബ്ല്യൂഡി ബിൽഡിംഗ് സെക്ഷൻ ആണ് പണികൾ പൂർത്തീകരിച്ചത്.

ഒരു കോടി രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച എൽപി വിഭാഗം മുന്ന് മാസം മുൻപ് ഉദ്ഘാടനം ചെയ്തിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ കെട്ടിടവും പൂർത്തീകരിച്ചു.

ഇപ്പോൾ കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് യു.പി.വിഭാഗത്തിനായി പുതിയ മന്ദിരം നിർമ്മിക്കുകയാണ്.