ഗോവിന്ദചാമിയുമായി താരതമ്യപ്പെടുത്തിയത് സെൻകുമാറിന്റെ സംസ്കാരം; തിരിച്ചടിച്ച് നമ്പി നാരായണൻ.

ഗോവിന്ദചാമിയുമായി താരതമ്യപ്പെടുത്തിയത് സെൻകുമാറിന്റെ സംസ്കാരം; തിരിച്ചടിച്ച് നമ്പി നാരായണൻ.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടി.പി. സെൻകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നമ്പിനാരായണൻ. സെൻകുമാർ ഉന്നയിച്ച ആരോപണങ്ങൾ അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. മറുപടി കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.

താൻ നൽകിയ കേസിലെ പ്രതിയാണ് സെൻകുമാർ. അതിൽ വെപ്രാളം ഉണ്ടാകാം. വൈരുദ്ധ്യമായ കാര്യങ്ങളാണ് അ്േദ്ദഹം പറയുന്നതെന്നും നമ്പിനാരായണൻ പറഞ്ഞു. ഇത്തരത്തിൽ ഒരു കേസ് നിലനിൽക്കുമ്പോൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരക്കേസ് അന്വേഷിക്കാനല്ല സുപ്രീം കോടതിയുടെ സമിതി, പോലീസിന്റെ വീഴ്ചകൾ അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും നമ്പിനാരായണൻ പറഞ്ഞു. ഗോവിന്ദചാമിയുമായി താരതമ്യപ്പെടുത്തിയത് സെൻകുമാറിന്റെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്‌കാരം നൽകിയ ശരിയല്ല. എന്ത് ചെയ്തിട്ടാണ് പുരസ്‌കാരം നൽകുന്നതെന്നും ഈ സ്ഥിതിയാണെങ്കിൽ മറിയം റഷീദയ്ക്കും ഗോവിന്ദചാമിക്കും അമീറുൾ ഇസ്ലാമിനും പുരസ്‌കാരം നൽകുന്നത് കാണേണ്ടി വരുമെന്ന് സെൻകുമാർ പറഞ്ഞിരുന്നു