ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകൻ; സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിട്ടും കേസ് എടുത്തില്ലെന്ന് ആരോപിച്ച്‌ ബി.ജെ.പി

ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകൻ; സുരക്ഷ വീഴ്ച്ച ചൂണ്ടിക്കാട്ടിയിട്ടും കേസ് എടുത്തില്ലെന്ന് ആരോപിച്ച്‌ ബി.ജെ.പി

കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരേ പോലീസ് കേസെടുത്തില്ലെന്നും ആരോപിച്ച്‌ ബി.ജെ.പി.

കാര്‍ ഓടിച്ച ജൂലിയസ് നിഖിദസിനെതിരെയാണ് ആരോപണം. കസബ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുക്കാന്‍ തീരുമാനിച്ചെന്നും ഉന്നതനേതാവിന്റെ മകനാണെന്നറിഞ്ഞതോടെ 1000 രൂപ പിഴയീടാക്കി വാഹനം വിട്ടുകൊടുത്തെന്നുമാാണ് ആക്ഷേപം.

വി.വി.ഐ.പിയുടെ വാഹനത്തിന് മാര്‍ഗതടസമുണ്ടാക്കിയതിനാണ് പിഴയീടാക്കിയത്. ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനുസമീപം രാത്രി 8.30നായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ കയറിയത് സുരക്ഷാവീഴ്ചയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഞായറാഴ്ചതന്നെ സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.