play-sharp-fill
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസായി 4,000 രൂപ ലഭിക്കും; അഡ്വാന്‍സ് 20,000 രൂപ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസായി 4,000 രൂപ ലഭിക്കും; അഡ്വാന്‍സ് 20,000 രൂപ

സ്വന്തം ലേഖിക

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 4,000 രൂപ.

ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപ നല്‍കും.
ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വീസ് പെൻഷൻകാര്‍ക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നല്‍കും.

കൂടാതെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാൻസായി 20,000രൂപ അനുവദിക്കും. പാര്‍ട്ട് ടെെം – കണ്ടിൻജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാൻസ് 6,000 രൂപയാണ്.

കഴിഞ്ഞ വര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ – സ്കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭിക്കും. 13ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഈ പ്രഖ്യാപനങ്ങളുടെ ഗുണം ലഭിക്കും.