
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുണ്ടറ പീഡന കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരിയെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്.
സംഭവത്തിൽ ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല രീതിയിൽ തീർക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബ്ദതാരാവലി ഉദ്ധരിച്ചാണ് നിയമോപദേശം നൽകിയിരിക്കുന്നത്. നല്ല നിലയിൽ തീർക്കണം എന്നാണ് മന്ത്രി പറഞ്ഞത്.
നിവൃത്തി വരുത്തുക, കുറവു തീർക്കുക എന്നാണ് അർഥം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ലെന്നും നിയമോപദേശത്തിൽ പറയുന്നു.
കേസ് പിൻവലിക്കണമെന്നോ ഭീഷണി സ്വരമോ ഫോൺ സംഭാഷണത്തിൽ ഇല്ലെന്നുമാണ് നിയമോപദേശത്തിൽ പറയുന്നത്. ജില്ലാ സർക്കാർ പ്ലീഡർ ആർ. സേതുനാഥൻ പിള്ളയാണ് നിയമോപദേശം നൽകിയത്.
ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറിയത്. കേസെടുക്കണമെന്ന് പരാതിയിലാണ് പോലീസ് നിയമോപദേശം തേടിയത്.
കഴിഞ്ഞ മാർച്ചിലാണ് മന്ത്രിയുടെ വിവാദ ഫോൺ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്. എൻസിപി നേതാവിനെതിരായ പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.
ഇരയുടെ പിതാവിനെ മന്ത്രി ഫോണിൽ ബന്ധപ്പെടുകയും നല്ല രീതിയിൽ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്.



