play-sharp-fill
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ​ വാഹനത്തിനു നേരെ സ്കോർപിയോ ഇടിച്ചു കയറ്റാൻ ശ്രമം; ​ഗവർണർ സുരക്ഷിതൻ; ഒരാൾ അറസ്റ്റിൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ​ വാഹനത്തിനു നേരെ സ്കോർപിയോ ഇടിച്ചു കയറ്റാൻ ശ്രമം; ​ഗവർണർ സുരക്ഷിതൻ; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നേരെ ആക്രമണ ശ്രമം. നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ഗവർണറുടെ വാഹനത്തിലേക്ക് കറുത്ത സ്കോർപിയോ വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം.

എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ അപകടം ഒഴിവാക്കുകയായിരുന്നു.