പ്രതിഷേധങ്ങളെ ഭയമില്ല ;ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സ്വന്തം ലേഖിക.
കൊച്ചി :തനിക്ക് പ്രതിഷേധങ്ങളെ ഭയമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൊടുപുഴയിലേക്കുള്ള യാത്രമധ്യേ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലേക്ക് പോകും,തനിക്ക് ഒന്നിനെയും ഭയമില്ല, ഒരു ഭീഷണിയുമില്ല, കോഴിക്കോട് തെരുവിൽ ഇറങ്ങി നടന്നത് കണ്ടതല്ലെയെന്നും അദ്ദേഹം കടുത്ത ഭാഷയിൽ മാധ്യമങ്ങളോട് ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭ ഏകകണ്ഠമായി സെപ്റ്റംബറിൽ പാസ്സാക്കിയ ഭൂമി പതിവ് നിയമഭേതഗതി ബില്ലിൽ ഒപ്പിടാത്തതിനെ തുടർന്ന് ഗവർണർക്കെതിരെ ഇടുക്കിയിൽ ഹർത്താൽ നടത്തി പ്രധിഷേധിക്കുകയാണ് സി പി എം.
പട്ടയ ഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാ കാലത്തെയും ആവശ്യം മുൻനിർത്തി പ്രതിപക്ഷവും ബില്ലിനോട് യോജിച്ചിരുന്നു. അതേ സമയം ബില്ലിന്റെ മറവിൽ കയ്യേറ്റക്കാർക്ക് നിയമ സാധുത നൽകുമെന്നതടക്കമുള്ള പരാധികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം.
64 ലെ സുപ്രധാനമായ ഭൂമി പതിവ് നിയമത്തിൽ നിർണായക ഭേദഗതി കൊണ്ടുവന്നാണ് നിയമസഭ ബിൽ പാസ്സാക്കിയത്. പട്ടയഭൂമി കൃഷിക്കും വീട് വെക്കാനും മാത്രമേ ഉപയോഗിക്കാവു എന്ന കർശന വ്യവസ്ഥ മാറാനായിരുന്നു ബിൽ.
പട്ടയ ഭൂമിയിൽ വർഷങ്ങളായുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് നിയമ സാധുത നൽകണമെന്ന കർഷകരുടെ ആവശ്യത്തോട് ഭരണ പക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും യോജിപ്പായിരുന്നു.