കോട്ടയത്ത് ആദ്യ ഡോസുകാര്‍ക്കായി കൂടുതല്‍ വാക്‌സിന്‍; ശനിയാഴ്ച രാവിലെ 11 മുതല്‍ ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് ജൂലൈ 12 മുതല്‍ 19 വരെ കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് ശനിയാഴ്ച (ജൂലൈ 10) രാവിലെ 11 മുതല്‍ ബുക്ക് ചെയ്യാം.
www.cowin.gov.in എന്ന പോര്‍ട്ടലിലാണ് രജിസ്‌ട്രേഷനും ബുക്കിംഗും നടത്തേണ്ടത്. ഒന്നാം ഡോസുകാര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയാല്‍ മതിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയില്‍ ഇന്നലെ ലഭ്യമായതില്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ക്കുവേണ്ടി നീക്കി വച്ചതിനു ശേഷമുള്ള വാക്‌സിനാണ് ഒന്നാം ഡോസുകാര്‍ക്ക് നല്‍കുന്നതിനായി 83 കേന്ദ്രങ്ങളിലും എത്തിക്കുന്നത്.
രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരുടെ പട്ടിക എല്ലാ കേന്ദ്രങ്ങളില്‍നിന്നും ശേഖരിച്ചിട്ടുണ്ടെന്നും ആദ്യ ഡോസ് എടുത്ത കേന്ദ്രത്തില്‍തന്നെ മുന്‍ഗണനാ ക്രമത്തില്‍ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിവരികയാണെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
രണ്ടാം ഡോസുകാര്‍ വാക്‌സിനേഷനു വേണ്ടി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടതില്ല. ആരോഗ്യ വകുപ്പ് ഷെഡ്യൂള്‍ ചെയ്ത് എസ്.എം.എസ് അയയ്ക്കുന്നതനുസരിച്ച് പ്രകാരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.
covid19.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ടവരുടെ വാക്‌സിനേഷനും ഇതേ രീതിയിലാണ് നടത്തുന്നത്.