
ഗോപൻ സ്വാമി സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കും, സന്യാസിമാർ ചേർന്ന് സംസ്കാര ചടങ്ങുകൾ പൂർത്തീകരിക്കും: മകൻ സനന്ദൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപൻ്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയായി ഗോപൻ്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തി സംസ്കരിക്കുമെന്നും മകൻ പറഞ്ഞു.
വിവിധ മഠങ്ങളിൽ നിന്നുളള സന്യാസിമാർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും. നേരത്തെ നിർമ്മിച്ച സമാധിത്തറ പൊളിച്ചു നീക്കിയാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയിരിക്കുന്നത്.
ഗോപൻ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ ദുരൂഹത ഒഴിയുകയുള്ളൂ. ഇന്നലെ രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0