അപ്രതീക്ഷിതമായി ഗൂഗിൾ പേ വഴി അക്കൗണ്ടിലേക്ക് എത്തിയത് 55,000 രൂപ ; ഒരു നിമിഷത്തിൽ ഞെട്ടി; പിന്നീട് തട്ടിപ്പെന്ന് ഉറപ്പിച്ചു; ക്ലൈമാക്സിൽ വൻ ട്വിസ്റ്റ്
സ്വന്തം ലേഖകൻ
തൃശൂർ: ഗൂഗിൾ പേ വഴി അപ്രതീക്ഷിതമായി അക്കൗണ്ടിലേക്ക് വന്ന 55,000 രൂപ യഥാർഥ ഉടമയ്ക്ക് തിരികെ നൽകി ഇടുക്കി സ്വദേശി. ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിന്റെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ ദിവസം ഗൂഗിൾ പേ വഴി 55,000 രൂപ അപ്രതീക്ഷിതമായി എത്തിയത്. തൃശൂർ സ്വദേശിയും ബിസിനസുകാരനുമായ പരമേശ്വരനാണ് പണം മാറി അയച്ചത്.
ജോയലിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതിന് പിന്നാലെ തൃശൂരിൽ നിന്നാണെന്ന് പറഞ്ഞ് പരമേശ്വരൻ വിളിച്ചു. മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച പണം നമ്പർ മാറി എത്തിയതാണെന്നും മടക്കി നൽകണമെന്നും ആവശ്യപ്പെട്ടാണ് പരമേശ്വരൻ വിളിച്ചത്. ജോയൽ ഇക്കാര്യം അച്ഛൻ സിജുവിനോട് പറഞ്ഞു. ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന കാലമായതിനാൽ, മകന്റെ അക്കൗണ്ടിലേക്ക് വന്ന പണം സിജു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. തുടർന്നു വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിജുവിന്റെയും വണ്ടൻമേട് പൊലീസിന്റെയും നിർദ്ദേശ പ്രകാരം പരമേശ്വരൻ തൃശൂർ വരന്തരപ്പിള്ളി പൊലീസിനെ വിവരം അറിയിച്ചു. അവിടെ നിന്നും വണ്ടൻമേട് സ്റ്റേഷനിലേക്ക് സന്ദേശമെത്തിയതോടെയാണ് തട്ടിപ്പല്ലെന്ന് മനസ്സിലായത്. വണ്ടൻമേട് പൊലീസിന്റെ സാന്നിധ്യത്തിൽ പണം കൈമാറാമെന്ന് സിജു അറിയച്ചതിനെ തുടർന്ന് പരമേശ്വരനെത്തി പണം കൈപ്പറ്റി.