play-sharp-fill
ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം തിളങ്ങി നിന്ന ലേഡി സൂപ്പർ സ്റ്റാർ; ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ ആദരം അർപ്പിച്ച് പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍

ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം തിളങ്ങി നിന്ന ലേഡി സൂപ്പർ സ്റ്റാർ; ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ ആദരം അർപ്പിച്ച് പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍

സ്വന്തം ലേഖകൻ 

അന്തരിച്ച നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തിൽ ഗൂഗിളിന്റെ ആദരം. ഇന്ത്യയുടെ പ്രിയനായികയ്ക്ക് ഡൂഡിലിലൂടെ ആദരമർപ്പിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ. അഞ്ചുവർഷം മുമ്പായിരുന്നു ശ്രീദേവി മരണപ്പെട്ടത്. ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന ലേഡി സൂപ്പർ സ്റ്റാർ തന്നെയായിരുന്നു ശ്രീദേവി. നാലാം വയസ്സിൽ ‘തുണൈവൻ’ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങി.

1980 കളിൽ നായിക വേഷം ചെയ്തുതുടങ്ങിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവർ അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രിയടക്കം ഏകദേശം 26-ഓളം മലയാളസിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോളിവുഡിൽ എത്തിയ ശ്രീദേവി പതുക്കെ അവിടത്തെ താരറാണിയായി. 1983-ൽ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലും തിരക്കുള്ള നടിയായി മാറി. 1996 ലാണ് ബോണി കപൂറിനെ ശ്രീദേവി വിവാഹം ചെയ്തത്. 2013-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിംഫെയർ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമയിൽ ജ്വലിച്ചുനിന്നിരുന്ന നടിയുടെ വിയോഗം ആരാധകരെയും സിനിമാമേഖലയെയും ഒരുപോലെ ഞെട്ടിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടൽമുറിയിലെ ബാത്ടബ്ബിൽ 2018 ഫെബ്രുവരി 24നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.