ആപ്പ് തയ്യാറാകുന്നത് വൈകുന്നു..! ബാറുകളും ബിവറേജുകളും തുറക്കുന്നത് വൈകും; മദ്യ ഉപഭോക്താക്കൾ ശനിയാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നു സൂചന; ഇന്ന് ബുക്ക് ചെയ്താൽ നാളെ മദ്യം
തേർഡ് ഐ ബ്യൂറോ
കൊച്ചി: ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിൽ ലഭിച്ച ഇളവുകൾ അനുസരിച്ചു സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും തുറക്കുന്നത് വൈകുമെന്നു സൂചന. ഗുഗിളിന്റെ വേരിഫിക്കേഷൻ ലഭിക്കാൻ വൈകുന്നതാണ് മദ്യവിൽപ്പനയ്ക്കുള്ള അപ്ലിക്കേഷന്റെ ട്രയൽ റൺ നടത്താത്തതിന് കാരണം. വേരിഫിക്കേഷൻ ലഭിച്ചാൽ ഉടൻ തന്നെ ട്രയൽ റൺ നടത്തി ആപ്ലിക്കേഷൻ വിപണിയിൽ ഇറങ്ങും. ഇതിനു ശേഷമാവും മദ്യ വിൽപ്പന ആരംഭിക്കുക.
ഇതിനു ശേഷം മാത്രമെ ഉപഭോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയു. നിലവിലുള്ള സാഹചര്യത്തിൽ മദ്യശാലകൾ തുറക്കുന്നത് ശനിയാഴ്ചയാകുമെന്നാണ് എക്സൈസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യം വാങ്ങാനായി ആപ്പിലേക്ക് പ്രവേശിച്ചാൽ ആദ്യം ജില്ല തിരഞ്ഞെടുക്കണം. തുടർന്ന് മദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തിരഞ്ഞെടുക്കാം. നൽകുന്ന പിൻകോഡിൻറെ പരിധിയിൽ ഔട്ട് ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം.
കൊച്ചി കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് വികസിപ്പിച്ച മൊബൈൽ ആപ്പ് വഴിയാണ് മദ്യ വിതരണം നടത്തുക. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്യം.
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പിലേക്ക് പ്രവേശിച്ചാൽ ആദ്യം ജില്ല തെരഞ്ഞെടുക്കണം. തുടർന്ന് മദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തെരഞ്ഞെടുക്കാം. നൽകുന്ന പിൻകോഡിന്റെ പരിധിയിൽ ഔട്ട് ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം.
ഓരോ ഔട്ട് ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടുകൾ ഉണ്ടാകും. മദ്യം വാങ്ങാൻ താത്പ്പര്യമുള്ള സമയം തെരഞ്ഞെടുത്താൽ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവയുടെ വിശദാംശം ലഭിക്കും. ഇതിൽ ഒരു ഔട്ട് ലെറ്റ് തെരഞ്ഞെടുത്താൽ ടോക്കൺ നമ്പർ ലഭിക്കും. അനുവദിച്ച സമയത്ത് ഔട്ട് ലെറ്റിൽ എത്താനായില്ലെങ്കിൽ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.
21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യാനാകുക. ഇനി സ്മാർട് ഫോൺ ഇല്ലാത്തവർക്കായി ഒരു മൊബൈൽ നമ്പർ നൽകുന്നതാണ് പരിഗണിക്കുന്നത്. പിൻകോഡ് അടക്കമുള്ള വിശദാംശങ്ങൾ ഈ നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മദ്യം ലഭിക്കാനുള്ള ടോക്കൺ നമ്പർ എസ്എംഎസ് ആയി ലഭിക്കും. തലേ ദിവസം ബുക്ക് ചെയ്താൽ പിറ്റേ ദിവസം മദ്യം ലഭിക്കുന്ന രീതിയിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്.