play-sharp-fill
അ‌മിത മാനസിക സമ്മർദ്ദം നിങ്ങളെ അ‌ലട്ടുന്നുണ്ടോ​? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അ‌മിത മാനസിക സമ്മർദ്ദം നിങ്ങളെ അ‌ലട്ടുന്നുണ്ടോ​? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മാനസിക സമ്മർദ്ദം എന്നത് നിസ്സാരമായ ഒരു വാക്കല്ല. നിസ്സാരമായി കാണേണ്ട കാര്യവുമല്ല. അമിതമായ മാനസിക സമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കുട്ടികളിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം സ്‌ട്രെസ് കണ്ടുവരാറുമുണ്ട്.

അമിതമായ മാനസിക സമ്മർദ്ദം പലപ്പോഴും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ ഇതിനെ നിസ്സാരമായി കണ്ട് തള്ളിക്കളയരുത്. മാനസിക സമ്മർദ്ദം വർധിക്കാൻ കാരണം നിരവധിയാണ്.

പഠന ഭാരം, അമിതമായ ഉത്കണ്ഠ, ജീവിതത്തിലെ പ്രശ്‌നങ്ങൾ, ജോലിപരമായ പ്രശ്‌നങ്ങൾ, അമിതമായ ഭയം എന്നിവയൊക്കെ പലപ്പോഴും മാനസിക സമ്മർദ്ദത്തിന് കാരണമാകാറുണ്ട്.ജീവിത രീതിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ സ്‌ട്രെസിൽ നിന്നും മോചനം നേടാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി ആദ്യം ചെയ്യേണ്ടത് സ്‌ട്രെസിന് കാരണം കണ്ടെത്തുക എന്നതാണ്. ശേഷം അതിന് കാരണമായ സാഹചര്യങ്ങളിൽ നിന്നോ അല്ലെങ്കിൽ ആളുകളിൽ നിന്നോ അകലം പാലിക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ആളുകളോട് ഇടപെടുമ്പോൾ സൗമ്യമായി സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ശ്രമിക്കുന്നതും സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.