സ്ത്രീകൾക്ക് എതിരായ അതിക്രമം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഉപവാസം തുടങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് എതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും സ്ത്രീധന നിരോധനത്തിനുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉപവസിക്കുന്നു.
രാവിലെ എട്ടു മുതലാണു ഗാന്ധിയൻ സംഘടനകളുടെ ഉപവാസമെന്നതിനാൽ രാവിലെ എട്ടു മുതൽ 4.30 വരെ രാജ്ഭവനിലിരുന്നു ആണ് ഗവർണറും ഉപവസിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നു വൈകുന്നേരം 4.30 മുതൽ ആറു വരെ ഗവർണർ തൈക്കാട് ഗാന്ധിഭവനിൽ നേരിട്ടെത്തി ഉപവാസത്തിൽ പങ്കെടുക്കും.
സംസ്ഥാന ഗവർണർ ഉപവാസത്തിൽ പങ്കെടുക്കുന്നത് സംസ്ഥാന ചരിത്രത്തിൽ അപൂർവമാണ്.
Third Eye News Live
0