സ്വർണ്ണം പണയം മറ്റ് വായ്പകൾ തിരിച്ചടക്കുന്നത് പോലെ പുതിയ സംവിധാനത്തിലേക്ക്: ചില ധനകാര്യ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് മാറ്റത്തിന് കാരണം
തിരുവനന്തപുരം: സ്വർണ്ണ പണയ വായ്പാ സംവിധാനത്തിൽ മാറ്റം വരുന്നു
സ്വർണപ്പണയം പ്രതിമാസ തിരിച്ചടവ് സംവിധാനത്തിലാക്കാനാണ് നീക്കം.
ഇതനുസരിച്ച് സ്വർണപ്പണയ വായ്പകൾ പൂർണമായും ടേം ലോൺ സംവിധാനത്തിലേക്ക് മാറും.
മറ്റ് വായ്പകൾ തിരിച്ചടക്കുന്നത് പോലെ സ്വർണപ്പണയം സംവിധാനവും മാറ്റണമെന്നാണ് നിർദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണം പണയം വച്ചുള്ള വായ്പകൾ കുത്തനെ കൂടുകയും ചില ധനകാര്യ സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഏറി വരുകയാണെന്ന് ഈ രംഗത്തു ള്ളവർ വ്യക്തമാക്കുന്നു.
ഇതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കിക്കൊണ്ടാണ് ഇ എം ഐ വ്യവസ്ഥ ഏർപ്പെടുത്തുന്നത് ആലോചനയിലുള്ളത്.
നിലവിൽ സ്വർണ പണയം ഈ രീതിയിൽ ഉണ്ടെങ്കിലും കൂടുതൽ ഇടപാടുകാരും ഇത് കണക്കാക്കാതെ വാർഷിക കണക്കിൽ പണയം പുതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനാണ് ഇനി മാറ്റം വരുക
Third Eye News Live
0