സ്വർണ്ണക്കടത്ത് സംഘം പ്രവാസിയെ തട്ടിക്കൊണ്ടു പോയി: കൊയിലാണ്ടിയിൽ നിന്നും തട്ടിക്കൊണ്ടു പോയ സംഘം ഇയാളെ ക്രൂരമായി ആക്രമിച്ചു; കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയച്ചു
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്നും സ്വർണ്ണക്കടത്ത് സംഘം പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊയിലാണ്ടിയിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടു പോയ ശേഷം ക്രൂരമായി ആക്രമിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിനിടെയാണ് സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്.
ചെറിയ പരിക്കുകളുണ്ട്. ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിച്ച പാടുകളുണ്ട്. അഷ്റഫ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്. ഇയാളെ ഉടൻ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകും.ഇന്നലെ പുലർച്ചെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടിൽ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാവൂരിലെ തടിമില്ലിൽ എത്തിച്ച ശേഷം അഞ്ചംഗ സംഘം മർദിച്ചു. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന.കൊച്ചി വഴി സ്വർണ്ണം കടത്തിയതിന് നേരത്തെ അഷ്റഫിന്റെ പേരിൽ കേസെടുത്തിരുന്നു.
സ്വർണക്കടത്തിലെ ക്യാരിയറായ അഷ്‌റഫ് റിയാദിൽ നിന്ന് രണ്ട് കിലോയോളം സ്വർണം കൊണ്ടുവന്നെന്നും, ഈ സ്വർണവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നുമാണ് അന്വേഷണ സംഘം സംശയിക്കുന്നത്. പൊലീസ് അഷ്റഫിന്റെ മൊഴിയെടുക്കുകയാണ്.