
സാമൂഹികമാധ്യമ താരം രേണു സുധി ഗുരുതരമായ രോഗത്തോട് പൊരുതുകയാണെന്ന് വെളിപ്പെടുത്തി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണെന്നും ഒരു നല്ല വാക്കും പ്രാർത്ഥനയും
മരുന്നുകളേക്കാള്‍ ആശ്വാസമാകുമെന്നും ഫിറോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സുഹൃത്തുക്കളേ,
രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്.
അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്.
അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സില്‍ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ.
ഇന്ന് ലഭിച്ച മെഡിക്കല്‍ റിപ്പോർട്ട് പ്രകാരം രോഗം കൂടുതല്‍ സാരമായി ബാധിച്ചിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യർത്ഥനയുണ്ട്.
ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല.
അതുകൊണ്ട് അവർക്ക് സന്തോഷം നല്കുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങള്‍ അവർ ആഘോഷിക്കട്ടെ.
അവരുടെ ചില പ്രതികരണങ്ങള്‍ മൂലം ജീവിതത്തില്‍ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്.
അതൊന്നും മനസ്സില്‍ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല.
കാരണം ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.
അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം.
പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്.
ഇഷ്ടമില്ലെങ്കില്‍ അവരുടെ വീഡിയോകള്‍ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്.
കഴിയുമെങ്കില്‍ അവർക്ക് വേണ്ടി പ്രാർത്ഥന നടത്തൂ.
ചിലപ്പോള്‍ ഒരു നല്ല വാക്കും ഒരു പ്രാർത്ഥനയും മരുന്നുകളേക്കാള്‍ വലിയ ആശ്വാസമാകാറുണ്ട്.
രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തില്‍ അവർ വിജയിക്കട്ടെ.







