
സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം–3 യ്ക്കെതിരെ പരാതി. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനും സംവിധായകന്‍ ജിത്തു ജോസഫിനുമെതിരെയാണ് പരാതി.
ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പരാതിക്കാരന്‍. തന്‍റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്നും ആ ഭാഗം സിനിമയില്‍ നിന്ന് നീക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
സിനിമയില്‍ നായകന്‍ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പറായി തന്‍റെ വാഹന നമ്പറാണ് കാണിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 21 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 200 കോടി കടന്നിരുന്നു. എമ്പുരാന്‍ , തുടരും ചിത്രങ്ങള്‍ക്ക് പുറമെ 200 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രമായും ദൃശ്യം 3 മാറിയിരുന്നു. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ റെക്കോര്‍ഡുകളിലേക്കാണ് ദൃശ്യം 3ന്‍റെയും പോക്ക്. ഈ മാസം 18ന് ചിത്രം ഒടിടിയിലുമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.







