Spread the love

കൊച്ചി: ആക്ഷൻ കിംഗ് അർജുന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘ബ്ലാസ്റ്റ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു.

video
play-sharp-fill

തിയേറ്ററുകളില്‍ റിലീസ് ചെയ്ത ദിവസം മുതല്‍ മികച്ച പ്രതികരണവും മികച്ച ബോക്സ് ഓഫീസ് കളക്ഷനും ചിത്രം നേടിയിരുന്നു. തിയേറ്ററുകളില്‍ സിനിമ കാണാൻ സാധിക്കാത്ത നിരവധി ആളുകളാണ് ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.

നവാഗതനായ സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ കഴിഞ്ഞ മെയ് 28-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. തെന്നിന്ത്യൻ നിർമ്മാണ കമ്പനിയായ എജിഎസ് എന്റർടെയ്ൻമെന്റ് നിർമ്മിച്ച ഈ ആക്ഷൻ ചിത്രം കുടുംബകഥയാണ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ചുകാലമായി ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിനിന്ന അർജുന്റെ ശക്തമായ ഒരു നായക കഥാപാത്രത്തിലേക്കുള്ള തിരിച്ചുവരവാണ് ‘ബ്ലാസ്റ്റ്’.

സാധാരണയായി അർജുൻ ചിത്രങ്ങളില്‍ കാണാറുള്ള പശ്ചാത്തലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ‘ബ്ലാസ്റ്റ്’. ആക്ഷൻ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം തന്നെ ശക്തമായ കുടുംബബന്ധങ്ങളുടെ കഥയുമാണ് ഈ സിനിമ പറയുന്നത്.
ആയോധനകലകളില്‍ മികച്ച പരിശീലനം നേടിയ ഒരു സാധാരണ കുടുംബം അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന പ്രതിസന്ധികളും അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.