സ്വ​പ്ന​യും സ​ന്ദീ​പും കു​റ്റം സ​മ്മ​തി​ച്ചു: സ്വർണക്കടത്തിന്റെ ആ​ശ​യ​വി​നി​മ​യം നടത്തിയത് ടെ​ല​ഗ്രാ​മി​ൽ: സ്വപ്നയുടെ ഫോണിൽ നിന്നും തെളിവുകൾ കിട്ടിയെന്ന് എ​ൻ​ഐ​എ

സ്വ​പ്ന​യും സ​ന്ദീ​പും കു​റ്റം സ​മ്മ​തി​ച്ചു: സ്വർണക്കടത്തിന്റെ ആ​ശ​യ​വി​നി​മ​യം നടത്തിയത് ടെ​ല​ഗ്രാ​മി​ൽ: സ്വപ്നയുടെ ഫോണിൽ നിന്നും തെളിവുകൾ കിട്ടിയെന്ന് എ​ൻ​ഐ​എ

സ്വന്തം ലേഖകൻ

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷും സ​ന്ദീ​പും കു​റ്റം സ​മ്മ​തി​ച്ചെ​ന്നും കേസിലെ മു​ഖ്യ​ക​ണ്ണി മലപ്പുറം സ്വദേശിയായ കെ.​ടി. റ​മീ​സെ​ന്നും എ​ൻ​ഐ​എ വ്യക്തമാക്കി. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ൾ എൻഐഎ പുറത്ത് വിട്ടത്. പ്രതികള്‍ ആശയവിനിമയം നടത്തിയത് ടെലിഗ്രാം ആപ് വഴിയാണെന്നുള്ളതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പിടിയിലാകും മുമ്പ് പ്രതികള്‍ ടെലിഗ്രാമിലെ സന്ദേശങ്ങള്‍ നീക്കം ചെയ്തിരുന്നു. സിഡാക്കിന്റെ പരിശോധനയില്‍ സന്ദേശങ്ങള്‍ വീണ്ടെടുത്തു. സ്വപ്നയ്ക്ക് ബാങ്കുകളില്‍ അടക്കം വന്‍നിക്ഷേപമുണ്ടെന്നും എന്‍.ഐ.എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നയതന്ത്രബാഗേജില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് അന്വേഷണ സംഘത്തോട് പ്രതികരിച്ചതായാണ് വിവരം. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള രാഷ്ട്രീയ വിരോധത്തിന് തന്നെ ബലിയാടാക്കി. മാധ്യമങ്ങള്‍ കഥമെനയുന്നുവെന്നും എന്‍.ഐ.എ അടിസ്ഥാനരഹിതമായ കേസ് ചുമത്തുന്നെന്നും സ്വപ്ന ആരോപിച്ചു. എന്‍.ഐ. എ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് സ്വപ്നയുടെ വാദങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റ​മീ​സി​നെ പ്ര​തി​ചേ​ർ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തെ രാ​ജ്യ​ത്തെ സ്ഥി​തി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ സ്വ​ർ​ണം രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു ശ്ര​മി​ച്ച​തു റ​മീ​സാ​ണ്. ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത് ഇ​യാ​ളാ​ണെ​ന്നും എ​ൻ​ഐ​എ ക​ണ്ടെ​ത്തി.

സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി സ്വപ്നയെയും സന്ദീപിനെയും നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സരിത്തിന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന എന്‍ഐഎയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.

സരിത്തിന്‍റെ മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് സെഷന്‍സ് കോടതിയെ സമീപിച്ചു. ആ​റു മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പു​മാ​ണു സ്വ​പ്ന സു​രേ​ഷി​ൽ​ നി​ന്ന് എ​ൻ​ഐ​എ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഫേ​സ്ലോ​ക്ക് ചെ​യ്തി​ട്ടു​ള്ള​വ​യാ​ണ്. ഇ​വ ര​ണ്ടും സ്വ​പ്ന​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്നു പ​രി​ശോ​ധി​ച്ചെ​ന്നും എ​ൻ​ഐ​എ വ്യക്തമാക്കി.