സ്വര്‍ണക്കടത്ത്: സരിത്തിനെ എന്‍ഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു: കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം

സ്വര്‍ണക്കടത്ത്: സരിത്തിനെ എന്‍ഐഎ കസ്റ്റംസ് ഓഫിസിലെത്തി ചോദ്യം ചെയ്യുന്നു: കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം

സ്വന്തം ലേഖകൻ

കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ കൊച്ചിയിലെ ഓഫിസിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിനു പിന്നാലെ കസ്റ്റംസ് ഓഫിസിലെത്തി വിവരങ്ങള്‍ തേടിയിരുന്നു.

വരും ദിവസം സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങി എന്‍ഐഎ ചോദ്യം ചെയ്യാനിരിക്കുകയാണെന്നാണ് വിവരം. ഇതിനു മുന്നോടിയായാണ് കസ്റ്റംസ് ഓഫിസിലെത്തിയുള്ള എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍. സരിത്തിനു പുറമേ കേസില്‍ പ്രതിസ്ഥാനത്തുള്ളവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം സൗമ്യയുടെ മൊഴിയില്‍ നിന്ന് കസ്റ്റംസിന് ലഭിച്ചിരുന്നു. ഈ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുകയും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പുറമേ എന്‍ഐഎയ്ക്ക് സ്വര്‍ണക്കടത്തിന്റെ തീവ്രവാദ ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം വരും ദിവസങ്ങളില്‍ വിലയിരുത്തി കൂടുതല്‍ അന്വേഷണങ്ങളിലേയ്ക്ക് പോകേണ്ടതുണ്ട്. നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സരിത്തില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.