സ്വർണക്കടത്ത് വിവാദം വഴിത്തിരിവിലേക്ക്: മുഖ്യമന്ത്രിയോ, എടി സെക്രട്ടറിയോ, സ്പീക്കറോ ആയി തനിക്ക് യാതൊരു ബന്ധമില്ല; കോൺസുലേറ്റിന്റെ കാർ​ഗോ വിഭാ​ഗത്തിൽ താൻ ജോലി ചെയ്തിട്ടില്ല; സ്വപ്നയുടെ ശബ്ദ സന്ദേശം ഇവിടെ കേൾക്കാം

സ്വർണക്കടത്ത് വിവാദം വഴിത്തിരിവിലേക്ക്: മുഖ്യമന്ത്രിയോ, എടി സെക്രട്ടറിയോ, സ്പീക്കറോ ആയി തനിക്ക് യാതൊരു ബന്ധമില്ല; കോൺസുലേറ്റിന്റെ കാർ​ഗോ വിഭാ​ഗത്തിൽ താൻ ജോലി ചെയ്തിട്ടില്ല; സ്വപ്നയുടെ ശബ്ദ സന്ദേശം ഇവിടെ കേൾക്കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയ തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. സംസ്ഥാനത്തെ മന്ത്രിക്കോ, ഐടി സെക്രട്ടറിക്കോ, സ്പീക്കറിനോ താനുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നു. സ്വർണക്കടത്ത് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്വപ്ന സുരേഷ് ശബ്ദ സന്ദേശത്തിലൂടെ വ്യക്തമാക്കി. ജോലിയുടെ ഭാ​ഗമായി താൻ എല്ലാ മന്ത്രിമാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പല പരിപാടികളുടെ ഉദ്ഘാടനത്തിനും മന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ അവർക്കാർക്കും തന്റെ പേരു പോലും ഓർമയുണ്ടാകില്ല എന്നും സ്വപ്ന പറയുന്നു.

താൻ സർക്കാർ ഡിപ്പാർട്ട്മെന്റുകളുമായി ബന്ധപ്പെട്ടത് കോൺസുലേറ്റിന്റെ നിർദേശ പ്രകാരമാണ്. സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഡിപ്ലോമാറ്റിക് ബാ​ഗിലെ സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കോൺസുലേറ്റിന്റെ കാർ​ഗോയിൽ താൻ ജോലി ചെയ്തിട്ടില്ല. തനിക്ക് ഒരു ലക്ഷം രൂപയാണ് നിലവിൽ ശമ്പളം എന്നാണ് മാധ്യമ ആരോപണം. എന്നാൽ അതിനും മുകളിൽ ശമ്പളം ലഭിക്കുന്ന ജോലിയായിരുന്നു തനിക്ക് യുഎഇയിൽ. ജോലി ചെയ്തു ലഭിക്കുന്ന മുഴുവൻ തുകയും കുട്ടികളെ വളർത്തുവാൻ വിനിയോ​ഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്യമായുള്ള അന്നവും വസ്ത്രവും നൽകിയാണ് താൻ കുട്ടികളെ വളർത്തുന്നത്. മാധ്യമങ്ങൾ‌ കുടുംബങ്ങളെ തകർക്കുന്ന സമീപനമാണ് ഇപ്പോൾ കണ്ട് വരുന്നത്. ആരുമായും തനിക്ക് വഴിവിട്ട ബന്ധമില്ല. മുഖ്യമന്ത്രിയുമായി താൻ തിരുവനന്തപുരത്തെ നൈറ്റ് ക്ലബിൽ കറങ്ങി എന്നു പോലും ആരോേപണം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഏത് നൈറ്റ് ക്ലബാണ് ഉള്ളതെന്ന് സ്വപ്ന ശബ്ദ സന്ദശത്തിലൂടെ ചോദിക്കുന്നു.

നിലവിൽ തെരഞ്ഞെടുപ്പിനെ സമീപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇപ്പോൾ നില നിൽക്കുന്ന ആരോപണങ്ങളിൽ താൻ അന്വേഷണം നേരിടാൻ തയ്യാറാണ്. തന്നെയോ സംഭവത്തിൽ ആരോപണ വിധേയരായ മന്ത്രിമാരേയോ അന്വേഷണ വിധേയരാക്കിയാൽ, സത്യം പുറത്തു വരുമെന്നും, ആരോപണങ്ങൾ കള്ളമാണെന്ന് തെളിയുകയും ചെയ്യുമെന്നും സ്വപ്ന സുരേഷ് ശബ്ദ സന്ദേശത്തിലൂടെ പറയുന്നു.