സ്വർണ്ണക്കടത്ത് കേസ് : എൻ.ഐ. എ സംഘത്തിന്റെ സെക്രട്ടറിയേറ്റിലെ പരിശോധന പൂർത്തിയായി

സ്വർണ്ണക്കടത്ത് കേസ് : എൻ.ഐ. എ സംഘത്തിന്റെ സെക്രട്ടറിയേറ്റിലെ പരിശോധന പൂർത്തിയായി

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി.

അന്വേഷണ സംഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ര്‍​വ​ര്‍ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. അതിൽ നിന്നും പരിശോധനയ്ക്കായി ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ഏ​തെ​ന്ന് സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​ന്‍​ഐ​എ അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാ​മ​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​മാ​ണ് സെക്രട്ടറിയേറ്റിൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സം​സ്ഥാ​ന ഐ​ടി സെ​ക്ര​ട്ട​റിയായ മു​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

പരിശോധനയുടെ ഭാഗമായി പ​തി​ന​ഞ്ച് പേ​ര​ട​ങ്ങി​യ എ​ന്‍​ഐ​എ സം​ഘ​മാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ എ​ത്തി​യി​രു​ന്ന​ത്.

ആ​ദ്യം പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ സെ​ര്‍​വ​ര്‍ റൂ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സ് ഉ​ള്‍‌​പ്പെ​ട്ട നോ​ര്‍​ത്ത് ബ്ലോ​ക്കി​ലെ ഓ​ഫീ​സി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളും എ​ന്‍​ഐ​എ സം​ഘം പി​ന്നീ​ട് പ​രി​ശോ​ധി​ച്ചിട്ടുണ്ട്‌