play-sharp-fill
ജനനേന്ദ്രിയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തി; കാസര്‍കോട് സ്വദേശിയായ യുവതി മംഗലാപുരം വിമാനത്താവളത്തില്‍ അറസ്റ്റില്‍; പിടികൂടിയത്  36,43,270 രൂപ വിലവരുന്ന സ്വർണം

ജനനേന്ദ്രിയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തി; കാസര്‍കോട് സ്വദേശിയായ യുവതി മംഗലാപുരം വിമാനത്താവളത്തില്‍ അറസ്റ്റില്‍; പിടികൂടിയത് 36,43,270 രൂപ വിലവരുന്ന സ്വർണം

സ്വന്തം ലേഖകൻ
മംഗളുരു: ജനനേന്ദ്രിയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കേസിൽ കാസര്‍കോട് സ്വദേശിയായ യുവതി അറസ്റ്റിൽ.

മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.


739 ഗ്രാം സ്വര്‍ണമാണ് ഇവര്‍ ജനനേന്ദ്രിയത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടിയ സ്വര്‍ണത്തിന് 36,43,270 രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ യുവതി 24 കാരറ്റ് സ്വര്‍ണം ഉരുക്കി പരത്തി ചാരനിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.