സംസ്ഥാനത്ത് ഇന്ന് ( 21/11/2022) സ്വർണവിലയിൽ ഇടിവ്; 80 രൂപ കുറഞ്ഞ് പവന് 38,800 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് ( 21/11/2022) സ്വർണവിലയിൽ ഇടിവ്; 80 രൂപ കുറഞ്ഞ് പവന് 38,800 രൂപയിലെത്തി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണവില മാറാതെ ഇരുന്നെങ്കിലും ശനിയാഴ്ച 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണിയിൽ നിലവിലെ വില 4850 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4025 രൂപയാണ്.

അതേസമയം,സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 67 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുത്തനെ ഉയർന്ന സ്വർണവില വെള്ളിയാഴ്ച മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത്.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4850

പവന്- 38,800