സംസ്ഥാനത്ത് ഇന്ന് (24/05/2023)സ്വർണവിലയിൽ വർദ്ധനവ് ;200 രൂപ വർധിച്ച് പവന് 45000 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (24/05/2023)സ്വർണവിലയിൽ വർദ്ധനവ് ;200 രൂപ വർധിച്ച് പവന് 45000 രൂപയിലെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണവില 45,000 ത്തിലേക്ക് എത്തി.

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 45000 ത്തിന് താഴേക്ക് ഇടിയുകയായിരുന്നു. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 20 രൂപ ഉയർന്നു. വിപണി വില 4660 രൂപയാണ്.