play-sharp-fill
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്; ഗ്രാമിന് 10 രൂപ കൂടി 4,520 രൂപയും, പവന് 80 രൂപ വര്‍ധിച്ച് 36,160 രൂപയിലുമെത്തി

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്; ഗ്രാമിന് 10 രൂപ കൂടി 4,520 രൂപയും, പവന് 80 രൂപ വര്‍ധിച്ച് 36,160 രൂപയിലുമെത്തി

സ്വന്തം ലേഖകൻ
കോട്ടയം: നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 36,160 രൂപയിലെത്തിയതോടെ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണു രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപ കൂടി 4,520 രൂപയിലെത്തി.

സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4520
പവൻ – 36160


രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചത്. അഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,810.92 ഡോളറിലാണു വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 1,808 ഡോളറായിരുന്നു. ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 26ന് ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. ഇതായിരുന്നു ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജനുവരി 10നാണ് ഏറ്റവും താഴ്ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,600 രൂപയായിരുന്നു വില. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില. പിന്നീട് കൂടിയും കുറഞ്ഞും ചാഞ്ചാടുകയായിരുന്നു വില. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ജനുവരിയിൽ പവന് 440 രൂപയാണ് കുറഞ്ഞത്.