​​സംസ്ഥാനത്ത് ഇന്ന് ( 23/06/2023) സ്വർണവിലയിൽ ഇടിവ്; 320 രൂപ കുറഞ്ഞ് പവന് 43280 രൂപയിലെത്തി

​​സംസ്ഥാനത്ത് ഇന്ന് ( 23/06/2023) സ്വർണവിലയിൽ ഇടിവ്; 320 രൂപ കുറഞ്ഞ് പവന് 43280 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് പവന് 43,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 5410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

നാലു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസം ഒന്നിന് 44,560 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചക്കിടെ ആയിരം രൂപയാണ് കുറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5410

പവന്- 43280