സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി ; ഒരു ഗ്രാം സ്വർണ്ണത്തിന് 6715 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപ കുറഞ്ഞ് ഇന്ന് 53720 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ്, 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്ത് വെള്ളി വിലയില്‍ തുടര്‍ച്ചയായി നാലാം ദിവസത്തിലും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 90 രൂപയാണ് വെള്ളിയുടെ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,590 രൂപയാണ് ഇന്നത്തെ വില.
അതേസമയം കേരളത്തില്‍ അക്ഷയതൃതീയ പ്രമാണിച്ച് ഈ മാസം പത്തിന് സ്വര്‍ണവില 53000 പിന്നിട്ടിരുന്നു. അക്ഷയതൃതീയ ദിനത്തില്‍ മാത്രം രണ്ട് തവണ സ്വര്‍ണത്തിന്റെ വില വര്‍ധിക്കുകയും ചെയ്തു. വിവാഹ ആവശ്യങ്ങള്‍ക്ക് അടക്കം നേരിയ ആശ്വാസമാണ് ഇന്ന് കുറഞ്ഞ സ്വര്‍ണനിരക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0