സ്വർണ്ണ പണയ വായ്പയിൽ അടിമുടി മാറ്റം: പ്രതിമാസം മുതലും പലിശയും തിരിച്ചടയ്ക്കണമെന്ന് പുതിയ ചട്ടം, അറിഞ്ഞിരിക്കണം ഇവയെല്ലാം
തിരുവനന്തപുരം: സ്വർണം ഈട് വച്ച് വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. സ്വർണം പണയം വെച്ചാൽ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നതാണ് പൊതുവെയുള്ള രീതി.
എന്നാൽ ആ പ്രവണത അവസാനിക്കാൻ പോകുന്നു. പല ധനകാര്യ സ്ഥാപനങ്ങളും പ്രതിമാസ തിരിച്ചടവ് രീതി ക്രമീകരിക്കാൻ ആലോചിക്കുന്നു. സ്വർണ വായ്പ വിതരണം കുത്തനെ കൂടുകയും ചില ധനകാര്യ സ്ഥാപനങ്ങളുടെ ചട്ടങ്ങൾ പാലിക്കുകയും വീഴ്ച വരുത്തുകയും ചെയ്യുമ്പോഴും റിസർവ് ബാങ്ക് വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഎംഐ സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്.
ഇഎംഐ സംവിധാനം മാത്രം അനുവദിച്ചാൽ സ്വർണപ്പണയ വായ്പകൾ പൂർണമായും ടേം ലോൺ സംവിധാനത്തിലേക്ക് മാറും. മറ്റ് വായ്പകൾ തിരിച്ചടയ്ക്കുന്നത് പോലെ പ്രതിമാസ തവണകളായി മുതലും പലിശയും തിരിച്ചടയ്ക്കണം. ഈ സംവിധാനങ്ങളുണ്ടെങ്കിലും ആരും പിൻതുടരാറില്ല. പലരും അവസാന നിമിഷം പുതുക്കി വയ്ക്കുകയോ പണയ സ്വർണം തിരിച്ചെടുക്കുകയോ ആണ് ചെയ്യാറുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സ്വർണപ്പണയ വായ്പയിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പല ധനകാര്യ സ്ഥാപനങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. കെവൈസി ചട്ടം, ക്യാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങുന്നത് പാലിക്കാത്തവ.
സ്വർണപ്പണയ വായ്പയിൽ പരമാവധി 20,000 രൂപ ഇടപാടുകാരന് പണമായി കയ്യിൽ നൽകാവൂ. തുക അതിലും കൂടുതലാണെങ്കിൽ ഡിജിറ്റലായി വേണം കൈമാറാൻ. ഈടുവയ്ക്കുന്നതിൻ്റെ സ്വർണത്തിൻ്റെ മൊത്തം മൂല്യത്തിൻ്റെ പരമാവധി 7 ശതമാനം തുക മാത്രമേ വായ്പയായി ലഭിക്കൂ.