നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട; വിദേശത്തുനിന്നും വന്ന യുവാവിന്റെ കൈയിൽ ഉണ്ടായിരുന്ന താക്കോലിൽ സംശയം, നിറം മാറ്റി കൊണ്ടുവന്നത് ലക്ഷങ്ങളുടെ സ്വർണം
കൊച്ചി: നെടുമ്ബാശ്ശേരിയില്‍ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി യാത്രക്കാരൻ കടത്താൻ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി.
വിദേശത്തു നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് സ്വർണവുമായി പിടിയിലായത്. താക്കോലിന്റെ രൂപത്തിലും മറ്റുമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
സ്വർണം നിറംമാറ്റി താക്കോല്‍ രൂപത്തിലാക്കിയാണ് ഇയാള്‍ 277 ഗ്രാം സ്വർണം ജീൻസില്‍ അതിവിധഗ്ദമായി ഒളിപ്പിച്ചിരുന്നത്. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ മറ്റ് മൂന്ന് ചെയിനുകളുടെ രൂപത്തിലാക്കിയ 349 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു. ഷൂവിനകത്തും ശരീരത്തോട് ചേർത്ത് വച്ചുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ആകെ 47 ലക്ഷം രൂപ വിലവരുന്ന 678 ഗ്രാം സ്വർണം ഇയാളുടെ കൈവശമുണ്ടായിരുന്നു. പിടിയിലായ യുവാവിനെ കസ്റ്റംസ് അധികൃതർ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0