play-sharp-fill
മുതലക്കൂട്ടത്തിനുള്ളിൽ നാലുവയസ്സുകാരി ; വിമർശനവുമായി സോഷ്യൽ മീഡിയ, മകളുടെ ഭയം ഇല്ലാതാക്കാനുള്ള ടെക്നിക് എന്ന മറുപടിയുമായി അമ്മ

മുതലക്കൂട്ടത്തിനുള്ളിൽ നാലുവയസ്സുകാരി ; വിമർശനവുമായി സോഷ്യൽ മീഡിയ, മകളുടെ ഭയം ഇല്ലാതാക്കാനുള്ള ടെക്നിക് എന്ന മറുപടിയുമായി അമ്മ

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ ആശങ്കകള്‍ ഉയർത്തി ഒരു ചിത്രം വൈറലായിരുന്നു. തായ്‌ലൻഡിലെ ഒരു നാലുവയസ്സുകാരി നൂറുകണക്കിന് മുതല കുഞ്ഞുങ്ങളോടൊപ്പം ഒരു കുളത്തില്‍ കളിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ആയിരുന്നു അത്.

ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമ ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും വ്യാപകമായി വിമർശനങ്ങളും ആശങ്കകളും ഉയർന്നതോടെ മകളുടെ ഭയം പൂർണ്ണമായും ഇല്ലാതാക്കാനാണ് താൻ അത്തരത്തില്‍ ചെയ്തതെന്ന ന്യായീകരണവുമായി അമ്മ രംഗത്തെത്തി.

ജൂലൈ ആദ്യവാരമാണ് തായ് സ്വദേശിനിയായ ക്വാൻറുഡി സിരിപ്രീച്ച തന്‍റെ മകള്‍ 200-ലധികം മുതലക്കുഞ്ഞുങ്ങളുമായി കളിക്കുന്നതിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതെന്ന് തായ് ടിവി ചാനലായ തായിച്ച്‌ 8 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിലും ചിത്രങ്ങളിലും പെണ്‍കുട്ടി മുതല കുഞ്ഞുങ്ങളെ കൈയിലെടുത്തും തോളില്‍ വച്ചും യാതൊരു ഭയവുമില്ലാതെ കളിക്കുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്ക് പേജില്‍ ഇവർ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തായ്‌ലൻഡില്‍ ഒരു മുതല ഫാം നടത്തുകയാണ് ക്വാൻറൂഡി. മുതലകളോടുള്ള തന്‍റെ മകളുടെ ഭയം പൂർണ്ണമായും ഇല്ലാതാകുന്നതിനാണ് ഇത്തരത്തില്‍ ഇത്തരത്തില്‍ മുതല കുഞ്ഞുങ്ങള്‍ക്ക് ഒപ്പം മകളെ കളിക്കാൻ അനുവദിക്കുന്നത് എന്നാണ് ക്വാൻറൂഡി അവകാശപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ മകള്‍ക്ക് മുതലകളോട് വലിയ ഇഷ്ടമാണെന്നും ഇവർ അവകാശപ്പെടുന്നു. മകള്‍ കളിക്കുന്ന മുതല കുഞ്ഞുങ്ങള്‍ക്ക് 15 ദിവസത്തില്‍ താഴെ മാത്രമാണ് പ്രായമെന്നും ഈ സമയം അവയ്ക്ക് പല്ലുകള്‍ വളർന്നിട്ടുണ്ടാകില്ലെന്നും അതിനാല്‍ മകളെ അവ ഉപദ്രവിക്കും എന്ന ഭയം വേണ്ടെന്നും ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. തുകല്‍, മാംസം, മറ്റ് ഉപോല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ മുതല ഉല്‍പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദനവും കയറ്റുമതിയും നടക്കുന്നത് തായ്‌ലൻഡില്‍ നിന്നാണ്. തായ് ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ റിപ്പോർട്ട് പ്രകാരം 1.2 ദശലക്ഷം മുതലകളെ ഉല്‍പ്പാദിപ്പിക്കുന്ന 1,000-ലധികം ഫാമുകള്‍ ഇപ്പോള്‍ തന്നെ രാജ്യത്തുണ്ട്.