play-sharp-fill
സ്വര്‍ണം പണയം വെയ്ക്കാൻ കൊടുത്തിട്ട് തിരികെ നല്‍കിയത് പിച്ചള; വിളപ്പില്‍ ശാലയില്‍ 30 കുടുംബങ്ങളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…!

സ്വര്‍ണം പണയം വെയ്ക്കാൻ കൊടുത്തിട്ട് തിരികെ നല്‍കിയത് പിച്ചള; വിളപ്പില്‍ ശാലയില്‍ 30 കുടുംബങ്ങളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…!

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിളപ്പിൻശാലയില്‍ മുപ്പതോളം കുടുംബങ്ങളെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.

പ്രതികളായ സജിലയും കുടുംബവും സ്വർണം വാങ്ങി തട്ടിപ്പു നടത്തിയെന്നാണ് ഇപ്പോള്‍ വരുന്ന പരാതി. സ്വർണപദസരം പണയം വയ്ക്കാൻ കൊടുത്ത് തിരികെ ലഭിച്ചപ്പോള്‍ പിച്ചളയായിരുന്നെന്ന് പരാതിക്കാരി പറയുന്നു.

ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പണയം വയ്ക്കാൻ അയല്‍വാസിയോട് സജില രണ്ടര പവന്റെ പാദസരം വാങ്ങുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ തട്ടിപ്പ് കഥയറിഞ്ഞതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് തിരികെ കിട്ടിയത് പിച്ചള ആണെറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്‍കിയ സ്വർണവുമായി കുടുംബം മുങ്ങി. ദിനം പ്രതി തട്ടിപ്പിന്റെ വിവിധ രീതികളാണ് തിരുവനന്തപുരം വിളപ്പില്‍ ശാലയില്‍ നിന്ന് പുറത്തുവരുന്നത്. തട്ടിപ്പിനിരയായവരുടെ എണ്ണവും കണക്കുക്കുകളും വർധിക്കുകയാണ്.

പ്രദേശവാസികളുടെ വിശ്വാസം നേടിയെടുത്താണ് സജിലയും കുടുംബവും തട്ടിപ്പ് നടത്തിയത്. ഹോസ്പിറ്റല്‍ അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞു അയല്‍വാസികളെ കൊണ്ട് ലോണ്‍ എടുപ്പിച്ചു. പിന്നീട് തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതർ വീട്ടിലേക്ക് വരുമ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്.

അപ്പോഴേക്കും സജിലയും കുടുംബവും വാടകക്ക് താമസിച്ച വീട്ടില്‍ നിന്നും കടന്ന് കളഞ്ഞു. പ്രാദേശിക വാസികള്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇവരെ അന്വേഷിച്ച്‌ വരികയാണ്.