play-sharp-fill
സ്വർണ്ണവിലയിൽ മാറ്റമില്ല

സ്വർണ്ണവിലയിൽ മാറ്റമില്ല

സ്വന്തം ലേഖകൻ

കോട്ടയം: കൊച്ചി: തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ മുന്നേറ്റം.

160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,960 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില.

ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 4495 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസത്തിന്റെ തുടക്കത്തിൽ 35,60 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. മൂന്നിന് 35,560 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി.


തുടർന്ന് നാലിന് 240 രൂപ വർധിച്ച സ്വർണവില പിന്നീടുള്ള നാലുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.