ദൈവത്തിൻ്റെ കൈയ്യുടെ ഉടമയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിയിൽ ജോലി: ജോലി നൽകിയത് കേരള ബാങ്കിലെ രണ്ടാം നിലയിൽ നിന്നും താഴെ വീഴാൻ പോയ ആളെ രക്ഷിച്ച യുവാവിന്
സ്വന്തം ലേഖകൻ
കോഴിക്കോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി
ജീവനക്കാരനെ രക്ഷിച്ച യുവാവിന് ജോലി നൽകി സൊസൈറ്റി. കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍ നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ മിന്നല്‍ വേഗത്തില്‍ പിടികൂടി അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിനാണ് സൊസൈറ്റിയില്‍ ജോലി നൽകുന്നത്.
വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.
ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരവും നല്കി. ഈ മാസം 18-നാണ് സംഭവം. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്ക്കുകയായിരുന്ന അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു.
അടുത്തു നില്ക്കുകയായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ ബിനുവിന്റെ കാലില്‍ മുറുകെ പിടിക്കുകയായിരുന്നു.
ഒരു കാലിലാണു പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലില്‍ കൂടി പിടിച്ചു. അവിടെ ഉണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കിലെ ഗണ്‍ മാന്‍ വിനോദും സഹായത്തിനെത്തി. എല്ലാവരും കൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. ആശുപത്രിയില്‍ എത്തിച്ച് അടിയന്തരവൈദ്യശുശ്രൂഷയും ലഭ്യമാക്കി. സി സി ടി വിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ അതിവേഗം വൈറല്‍ ആകുകയായിരുന്നു.
യു എല്‍ സി സി എസ് വൈസ് ചെയര്‍മാന്‍ വി കെ അനന്തന്‍, ഡയറക്ടര്‍മാരായ സി വല്‍സന്‍, എം എം സുരേന്ദ്രന്‍, പി പ്രകാശന്‍, എം പത്മനാഭന്‍, പി കെ സുരേഷ് ബാബു, കെ ടി കെ അജി, കെ ടി രാജന്‍, മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു, ജനറല്‍ മാനേജര്‍ കെ പ്രവീണ്‍ കുമാര്‍, കെ പി ഷാബു എന്നിവര്‍ സംബന്ധിച്ചു.