പൊലീസ് സ്റ്റേഷനിൽ വിളിച്ച് ഒളിച്ചോടിയതാണെന്ന് സമ്മതിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ യുവതികൾ; പ്രണയിക്കുന്ന പുരുഷന്മാർക്കൊപ്പം സ്റ്റേഷനിലെത്തുമെന്നറിയിച്ചതോടെ പൊലീസിനും പണി കുറഞ്ഞു
സ്വന്തം ലേഖിക
കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ യുവതികൾ പൊലീസ് സ്റ്റേഷനിൽ വിളിച്ച് തങ്ങൾ പ്രണയിക്കുന്ന പുരുഷന്മാർക്കൊപ്പമുണ്ടെന്നും, ചൊവ്വാഴ്ച രാവിലെ എത്തുമെന്നും അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് പൂഞ്ഞാർ, ഈരാറ്റുപേട്ട സ്വദേശികളായ 22 ഉം, 24 ഉം വയസുള്ള രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന് ലഭിച്ചത്. ഇതിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന്, ബന്ധുക്കളും പൊലീസും അന്വേഷണം നടത്തുകയായിരുന്നു.
ഇതിനിടെയാണ് ഇവർ ചൊവ്വാഴ്ച രാവിലെ തിരികെ എത്തുമെന്ന വിവരം അറിയിച്ചത്.
പൊലീസ് നടത്തിയ പരിശോധനയിൽ ഒരാൾ പാലക്കാടും, മറ്റൊരാൾ കൊല്ലത്തുമുണ്ടെന്നും കണ്ടെത്തി. ഇരുവരോടും ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.
ഇരുവരും പ്രായപൂർത്തിയായ യുവതികൾ ആയതിനാൽ ഇരുവരെയും ഇഷ്ടപ്പെട്ടവർക്കൊപ്പം വിട്ടയക്കാൻ മാത്രമേ പൊലീസിനും സാധിക്കൂ. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കി പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.