സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി; വിദ്യാര്‍ത്ഥിക്കെതിരെ കേസ്

സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി; വിദ്യാര്‍ത്ഥിക്കെതിരെ കേസ്

സ്വന്തം ലേഖിക

കട്ടപ്പന: സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കിയ വിദ്യാര്‍ത്ഥിക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് പ്രതിയായ ആണ്‍കുട്ടി ഒളിവിലാണ്.
ഒളിവില്‍ പോയ പ്രതിക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്നത്.

ഈ ഫോണ്‍ വഴി പെണ്‍കുട്ടി സഹപാഠിയുടെ സുഹൃത്തുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുക്കുകയും പിന്നീട് അയാള്‍ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.

വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇയാള്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.