play-sharp-fill
പഠനം മികച്ചതാക്കാൻ പൂജ; ഒടുവിൽ പൂജക്കെത്തിയ ബ്രഹ്മചാരിയായ അൻപത്തിരണ്ടുകാരൻ പൂജാരിക്കൊപ്പം  ഇരുപത്തിരണ്ടുകാരി നാടുവിട്ടു; മകളെ ഇനി വേണ്ടന്ന് കോട്ടയം ഗാന്ധിനഗർ സ്വദേശികൾ

പഠനം മികച്ചതാക്കാൻ പൂജ; ഒടുവിൽ പൂജക്കെത്തിയ ബ്രഹ്മചാരിയായ അൻപത്തിരണ്ടുകാരൻ പൂജാരിക്കൊപ്പം ഇരുപത്തിരണ്ടുകാരി നാടുവിട്ടു; മകളെ ഇനി വേണ്ടന്ന് കോട്ടയം ഗാന്ധിനഗർ സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: പഠനം മികച്ചതാക്കാൻ പൂജ നടത്താനെത്തിയ പൂജാരിയായ 52 കാരനായ പൂജാരിക്കൊപ്പം മകൾ ഒളിച്ചോടി. ഇങ്ങനെയൊരു മകൾ തങ്ങൾക്ക് ഇനിയില്ലെന്ന് മാതാപിതാക്കളും.

ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിലാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ച സംഭവം.
കഴിഞ്ഞ ദിവസമാണ് അമ്പലത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ കാണാതായത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെയാണ് കിടങ്ങൂർ സ്വദേശിയും വാരിശ്ശേരി കുടയം പടിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പൂജാരിയുമായ 52 കാരനൊപ്പം പെൺകുട്ടി ഒളിച്ചോടിയ വിവരം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ളസ്ടു പഠനത്തിന് ശേഷം കഴിഞ്ഞ് നാലു വർഷമായി മെഡിക്കൽ എൻട്രൻസ് കോച്ചിംഗിന്
പോകുകയായിരുന്നു പെൺകുട്ടി. നാലു വർഷമായിട്ടും മെഡിക്കൽ എൻട്രൻസ് കിട്ടാതെ വന്നതോടെയാണ് ഈ ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും പിന്നീട് ഇയാളെ ഇവരുടെ വീട്ടിൽ കൊണ്ടുവന്നു പൂജ നടത്തുന്നതും പതിവായത്.

മകൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുവാനായി ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം പൂജാരിയെ , മാതാവ് വീട്ടിലേയ്ക്ക് ക്ഷണിക്കുക പതിവായിരുന്നു. കഴിഞ്ഞ 9 ന് ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞ് പോയ പെൺകുട്ടി സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ എറണാകുളത്ത് നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു.

രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ കോട്ടയം കുമാരനല്ലൂരിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ വിവരം പൊലീസും രക്ഷിതാക്കളും അറിയുന്നത്. തുടർന്ന് മകളെ ഇനി തങ്ങൾക്ക് വേണ്ടായെന്ന് പറഞ്ഞ് രക്ഷിതാക്കൾ മടങ്ങുകയായിരുന്നു.